Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎച്ച്പി പ്രക്ഷോഭം ദേശീയതലത്തിലേക്ക്

തിരുവനന്തപുരം: മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെങ്കില്‍ പ്രക്ഷോഭം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് വി എച്ച് പി വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോര്‍ പറഞ്ഞു.

ആഗസ്ത് 30 ശനിയാഴ്ച വി എച്ച് പി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാറാട് സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര എജന്‍സിയുടെ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ഉണ്ടാവണം. രാജ്യത്തെ ക്ഷീണിപ്പിക്കാനും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം തകര്‍ക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമാണ് മാറാട്സംഭവവും.

ഈ വെല്ലുവിളിയെ നേരിടാന്‍ ഹിന്ദുക്ക ള്‍ തയ്യാറാവുന്നില്ലെങ്കില്‍ 1947ല്‍ ഉണ്ടായതുപോലുള്ള ദുരനുഭവങ്ങളിലൂടെയായിരിക്കും രാജ്യം കടന്നുപോവുക. കേരളത്തിലെ ഹിന്ദുക്കള്‍ ഒന്നിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും സമയമാണ് ഇത്- ആചാര്യ ഗിരിരാജ് കിഷോര്‍ പറഞ്ഞു.

വി എച്ച് പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍, മാറാട് അരയസമാജം സെക്രട്ടറി ടി. സുരേഷ് എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്തു.

നേരത്തെ ഹിന്ദുസംഘടനകളുടെ നേതാക്കള്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്ന നിവേദനം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+