ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളില്‍ ഓണസദ്യ
തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈന്‍സ് സപ്തംബര്‍ ഏഴിനും എട്ടിനും കേരളത്തിലേക്ക് വരികയും കേരളത്തില്‍ നിന്ന് പുറപ്പെടുകയും ചെയ്യുന്ന അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഓണസദ്യ നല്‍കും.
ഇന്ത്യന്‍ എയര്‍ലൈന്‍സ് ഏരിയാ മാര്‍ക്കറ്റിംഗ് മാനേജര്‍ അലോഷ്യ് എം. ഗോണ്‍സാല്‍വസ്, മുത്തൂറ്റ് സ്കൈചെഫ് എം ഡി തോമസ് ജോണ്‍ മുത്തൂറ്റ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
അടപ്രഥമന്‍, പാലടപ്രഥമന്‍, മോദകം, പരിപ്പ്വട, ഉണ്ണിയപ്പം എന്നിവ ഓണസദ്യയിലെ പ്രത്യേക വിഭവങ്ങളായിരിക്കും. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂടിയാണ് ഓണസദ്യ നല്‍കുന്നതെന്ന് ഗോണ്‍സാല്‍വസ് പറഞ്ഞു.
ഇന്ത്യന്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വൈയ്സ് വിമാനങ്ങളില്‍ കാറ്ററിംഗ് സര്‍വീസ് നടത്തുന്ന മുത്തൂറ്റ് സ്കൈചെഫ് ഗള്‍ഫ് എയറുമായും സില്‍ക് എയറുമായും അടുത്ത മാസം ധാരണയിലെത്തുമെന്ന് തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.












Click it and Unblock the Notifications