സ്വാശ്രയഫീസ്: തീരുമാനം സപ്തംബര്‍ മൂന്നിന്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫണല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച് സപ്തംബര്‍ മൂന്നിന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫീസ് സംബന്ധിച്ച് പ്രതിപക്ഷവുമായി നടത്തിയ മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫീസ് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി ഇതുവരെ നടന്ന ചര്‍ച്ചകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു. പ്രശ്നത്തിന്റെ വിവിധവശങ്ങള്‍ മന്ത്രിസഭ പരിശോധിക്കും. മൂന്നിന് മുമ്പ് ഫീസം സംബന്ധിച്ച ശുപാര്‍ശ ഉപസമിതി തയ്യാറാക്കും.
സ്വാശ്രയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനുള്ള വിവിധ സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പഠിക്കാന്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. എം. എസ്. വല്യത്താന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു.
സ്വാശ്രയ പാരാ മെഡിക്കല്‍ കോഴ്സുകള്‍ തുടങ്ങുന്നതിന് 13 സ്ഥാപനങ്ങള്‍ക്ക് ലറ്റര്‍ ഒഫ് ഇന്റന്റ് നല്‍കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ആവശ്യമായ സൗകര്യങ്ങളൊരുക്കുമ്പോള്‍ സ്വാശ്രയകോഴ്സ് തുടങ്ങുന്നതിന് 11 സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും തീരുമാനമായി. ആറ് എയ്ഡഡ് കോളജുകള്‍ക്ക് പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിനും അനുമതി നല്‍കും.












Click it and Unblock the Notifications