ഇറാക്കില്‍ ബോംബ് സ്ഫോടനം
ബാഗ്ദാദ്: ഇറാക്കിലെ നജഫില്‍ ഇമാം അലി പള്ളിക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഉന്നത ഷിയാ നേതാവ് ആയത്തുള്ള മുഹമ്മദ് ബക്കര്‍ അല്‍ ഹക്കീമും ഉള്‍പ്പെടുന്നു.
ആഗസ്ത് 29 വെള്ളിയാഴ്ച അല്‍ ഹക്കീം പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായത്. ഇസ്ലാമിക് വിപ്ലവ സുപ്രിം കൗണ്‍സിലിന്റെ നേതാവ് കൂടിയാണ് അല്‍ ഹക്കീം.150 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഇറാക്കിലെ ഏറ്റവും പരിശുദ്ധ ദേവാലയങ്ങളിലൊന്നായാണ് നജഫ് പള്ളി പരിഗണിക്കപ്പെടുന്നത്. സ്ഫോടനത്തില്‍ പള്ളിയുടെ കവാടം തകര്‍ന്നു.
സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുണ്ടായിരുന്ന കടകളും വാഹനങ്ങളും തകര്‍ന്നു. പരിക്കേറ്റവരില്‍ നൂറോളം പേരുടെ നില ഗുരുതരമാണ്.
സദ്ദാം ഹുസൈന്റെ എതിരാളിയായിരുന്ന ഹക്കീം 20 വര്‍ഷത്തെ ഇറാനിലെ പ്രവാസജീവിതത്തിന് ശേഷം അടുത്തിടയൊണ് ഇറാക്കിലേക്ക് മടങ്ങിയത്. ഇറാക്കില്‍ വെള്ളിയാഴ്ച നടന്ന അക്രമപരമ്പരകളില്‍ ഒരു കുര്‍ദ് സുരക്ഷാ മേധാവിയും യു എസ് സൈനികനും കൊല്ലപ്പെട്ടു.












Click it and Unblock the Notifications