Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള: വിഷാശമുണ്ടെന്ന് വീണ്ടും റിപ്പോര്‍ട്ട്

ദില്ലി: ഒമ്പത് ശീതളപാനീയങ്ങളില്‍ അനുവദനീയമായ പരിധിക്ക് മുകളില്‍ കീടനാശിനികളുടെ അംശം കലര്‍ന്നിട്ടുണ്ടെന്ന് കൊല്‍ക്കത്തയിലെ കേന്ദ്രീയ ഭക്ഷ്യ പരീക്ഷണശാല (സി എഫ് എല്‍) നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സി എഫ് എല്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സി എഫ് എല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കൊക്ക കോള, മിറിന്‍ഡ ഓറഞ്ച്, മിറിന്‍ഡ് ലെമണ്‍, ഫാന്റ, മൗണ്ടന്‍ ഡ്യൂ, തംസ് അപ്, സെവന്‍ അപ്, ബ്ലൂ പെപ്സി, ഡയറ്റ് പെപ്സി എന്നിവയില്‍ അനുവദീനമായ പരിധിയിലും കൂടുതല്‍ കീടനാശിനിയുടെ അംശം കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലിംക, പെപ്സി, സ്പ്രൈറ്റ് എന്നിവ യൂറോപ്യന്‍ യൂണിയന്‍ നിഷ്കര്‍ഷിക്കുന്ന കീടനാശിനി പരിധിക്കുള്ളിലാണ്. എന്നാല്‍ ഇവയിലെ വിഷാംശങ്ങളുടെ അളവ് മൊത്തത്തില്‍ എടുത്താല്‍ അത് പരിധിക്ക് മുകളിലാണ്.12 ശീതളപാനീയങ്ങളുടെ സാമ്പിളുകളാണ് ലബോട്ടറിയില്‍ പരിശോധന നടത്തിയത്.

ശീതളപാനീയങ്ങളില്‍ വിഷാംശം ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യവസ്തു മായംചേര്‍ക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+