Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിക്ക് ഭീഷണി: 17 സി പി എം നേതാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: ജയകൃഷ്ണന്‍ വധക്കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ വിധിച്ച അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. കെ. ചന്ദ്രദാസിനെ ഭീഷണിപ്പെടുത്തിയതിന് 17 സി പി എം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ. പി. ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളും എം എല്‍ എമാരുമായ പി. ജയരാജന്‍, എം. വി. ജയരാജന്‍, മുന്‍ എം എല്‍ എ മമ്മു മാസ്റര്‍, പാനൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി. ഹരീന്ദ്രന്‍, ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് രജീന്ദ്രനാഥ്, ബ്ലോക്ക് സെക്രട്ടറി പ്രകാശന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് തലശേരി പൊലീസ് കേസെടുത്തത്.

മുന്‍കൂട്ടി അനുവാദം വാങ്ങാതെ പ്രകടനം നടത്തിയതിനും ആഗസ്ത് 28ന് ഈസ്റ് മൊകേരിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിവിധിയില്‍ പ്രതിഷേധിച്ചാണ് യോഗം ചേര്‍ന്നത്.

ജഡ്ജിയെ അധിക്ഷേപിച്ചതിന് സി പി എം നേതാക്കളായ ജെയിംസ് മാത്യു, കുഞ്ഞനന്തന്‍, രാജേന്ദ്രന്‍, ഷംഷീര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജയകൃഷ്ണന്‍ വധക്കേസില്‍ ശിക്ഷ പ്രഖ്യാപിച്ചയുടനെ ഈ നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ ജഡ്ജിയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും പ്രകടനക്കാര്‍ ഒരു ഓട്ടോറിക്ഷ ആക്രമിച്ചെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+