Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്ററി പഠന ഇന്‍സ്റിറ്റ്യൂട്ട് വരുന്നു

തിരുവനന്തപുരം: നിയമസഭയിലെ ചര്‍ച്ചയുടെ നിലവാരം ഉയര്‍ത്തുന്നതിനും ജനപ്രതിനിധികളും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഏര്‍പ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പാര്‍ലമെന്ററി പഠന ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു.

ഇന്‍ഫര്‍മേഷന്‍-പാര്‍ലമെന്ററികാര്യ വകുപ്പിന്റെ കീഴിലാണ് ഇന്‍സ്റിറ്റ്യൂട്ട് വരുന്നത്. ഒക്ടോബറോടെ ഇന്‍സ്റിറ്റ്യൂട്ട് നിലവില്‍വരും. പാര്‍ലമെന്ററികാര്യ സെക്രട്ടറി സി. വി. ആനന്ദബോസിനെ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറലായി നിയമിച്ചിട്ടുണ്ട്.

ഇന്‍സ്റിറ്റ്യൂട്ട് നിയമസഭയുടെ പരിധിക്ക് പുറത്തായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമിടയിലുള്ള കണ്ണിയായിരിക്കും ഇന്‍സ്റിറ്റ്യൂട്ടെന്നും ആനന്ദബോസ് പറഞ്ഞു.

നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ജനപ്രതിനിധികളും വിദഗ്ധരും ജനങ്ങളുമായുള്ള സമ്പര്‍ക്ക പരിപാടി ഇന്‍സ്റിറ്റ്യൂട്ട് സംഘടിപ്പിക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങള്‍ സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കും. ഇതിലൂടെ നിയമസഭയിലെ ചര്‍ച്ചയ്ക്കായി ജനപ്രതിനിധികള്‍ക്ക് നന്നായി തയ്യാറെടുക്കാനാവുമെന്ന് ആനന്ദബോസ് പറഞ്ഞു. പാര്‍ലമെന്ററി വിഷയങ്ങളിലുള്ള ഗവേഷണവും പരിശീലനവും ഇന്‍സ്റിറ്റ്യൂട്ട് നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+