ഓണത്തിന് അഞ്ച് കിലോ അരി സൗജന്യം
കോഴിക്കോട്: ഓണത്തിന് പാവപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്സൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും ഒരു കിലോ പഞ്ചസാര കൂടുതല്‍ നല്‍കും. ആഗസ്ത് 31 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണത്തിന് സംസ്ഥാനത്ത് സിവില്‍ സപ്സൈസ് വകുപ്പ് അഞ്ച് മെട്രോ ഫെയറുകള്‍ നടത്തും. സിവില്‍ സപ്ലൈസ് വില്പനശാലകളില്‍ വില കുറച്ച് പച്ചക്കറിയും മറ്റു സാധനങ്ങളും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications