കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മരാജന് ഇത് 60-ാം തിരഞ്ഞെടുപ്പ് മത്സരം

  • By Staff
Google Oneindia Malayalam News

കൊച്ചി: സേലം ജില്ലയിലെ മേട്ടൂര്‍ ഡാമില്‍ നിന്ന് വരുന്ന ഹോമിയോപ്പതി ഡോക്ടര്‍ പത്മരാജന്റെ ലക്ഷ്യം ഒന്നുമാത്രമാണ്. ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുവെന്ന റിക്കോഡ് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുക. എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക നല്‍കിയപ്പോള്‍ തന്റെ ലക്ഷ്യത്തിലേക്ക് ഒന്നുകൂടി അടുത്തുവെന്ന ആഹ്ലാദമാണ് പത്മരാജന്.

ഇത് തന്റെ അറുപതാമത്തെ തിരഞ്ഞെടുപ്പാണെന്ന് പത്മരാജന്‍ പറയുന്നു; മരണം വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും.

നാല്പത്തിനാലുകാരനായ പത്മരാജന്‍ 1989 മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി എട്ട് ലക്ഷം രൂപയാണ് പത്മരാജന്‍ ഇതിനകം ചെലവഴിച്ചത്.

ഏറ്റവും കൂടുതല്‍ പരാജിതനായ സ്ഥാനാര്‍ഥി എന്ന റിക്കോഡ് ലിംക ബുക്ക് ഒഫ് വേള്‍ഡ് റിക്കോഡ്സില്‍ പത്മരാജന്‍ കുറിച്ചുകഴിഞ്ഞു. പോണ്ടിച്ചേരി ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുള്ള പത്മരാജന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയായിട്ടുണ്ട്.

നീണ്ട തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പത്മരാജന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം, പി. വി. നരസിംഹറാവു, കെ. ആര്‍. നാരായണന്‍, ടി. എന്‍. ശേഷന്‍, ജയലളിത, എ. കെ. ആന്റണി എന്നിവര്‍ക്കെല്ലാം പ്രതിയോഗിയായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X