കേരളം കശ്മീര്‍ പോലെയാവുന്നു: വിഎച്ച്പി
കൊച്ചി: ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് വന്‍ഭീഷണി നേരിടുകയാണെന്നും മറ്റൊരു വിഭജനത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും ബി ജെ പി വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോര്‍ പറഞ്ഞു.
ആഗസ്ത് 31 ഞായറാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളവും കശ്മീര്‍ പോലെ തീവ്രവാദികളുടെ സങ്കേതമായി തീര്‍ന്നിരിക്കുന്നു. മാറാട് സംഭവം മുന്‍നിര്‍ത്തി ദേശവ്യാപകമായ പ്രക്ഷോഭം വി എച്ച് പി സംഘടിപ്പിക്കും.
അയോധ്യാ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പല നിലപാടുകളോടും വി എച്ച് പി യോജിക്കുന്നില്ല. സപ്തംബര്‍ 14, 15, 16 തീയതികളില്‍ നടക്കുന്ന വി എച്ച് പി യോഗത്തില്‍ അയോധ്യാ പ്രശ്നം സംബന്ധിച്ച അന്തിമതീരുമാനം കൈകൊള്ളും- ഗിരിരാജ് കിഷോര്‍ പറഞ്ഞു.












Click it and Unblock the Notifications