മുംബൈ സ്ഫോടനം: നാല് പേര്‍ പിടിയില്‍
മുംബൈ: ആഗസ്ത് 25ന് മുംബൈയില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം നാല് പേരെ മുംബൈ പൊലീസ് അറസ്റ് ചെയ്തു.
ഇവരില്‍ മൂന്ന് പേരെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. പോട്ട പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതി സപ്തംബര്‍ 15 വരെ മൂന്ന് പേരെയും പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
അഷ്റഫ് അന്‍സാരി, ഭാര്യ ഫഹിമിദ സയിദ് (37), മകള്‍ ഫരീന്‍ സയിദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സയിദ് മുഹമ്മദ് അബ്ദുള്‍ റഹിമിനെ (45) കോടതിയില്‍ ഹാജരാക്കാനായില്ല.
ആദ്യമായാണ് പോട്ട പ്രകാരം സ്ത്രീകള്‍ അറസ്റിലാവുന്നത്. എല്ലാ പ്രതികളും മുംബൈ സ്വദേശികളാണ്. പ്രധാനപ്രതി നസീറിനെ പൊലീസ് തിരഞ്ഞുവരികയാണ്.
205 ജെലാറ്റിന്‍ സ്റിക്കുകളും 20 ഡെറ്റോണേറ്ററുകളും 12 അലാറം ക്ലോക്കുകളും ഇലക്ട്രിക് വയറുകളും സോള്‍ഡെറിംഗ് മെഷീനും ക്ലിപ്പര്‍ മെഷീനും പടക്കങ്ങളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു.












Click it and Unblock the Notifications