കോളയിലെ വിഷാംശം: വിജ്ഞാപനം പുറത്തിറക്കി
ദില്ലി: ശീതളപാനീയങ്ങളില്‍ കീടനാശിനിയുടെയും ലോഹാംശത്തിന്റെയും അനുവദനീയമായ പരിധി പുനര്‍നിര്‍ണയിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
കുപ്പിവെള്ളത്തിന്റെ കാര്യത്തില്‍ ഇത് എത്രയാവാമെന്ന് പൊതുജനാഭിപ്രായം ആരായും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത് ശീതളപാനീയങ്ങളിലും നടപ്പിലാക്കും. 2004 ജനവരിയില്‍ പുതിയ പരിധി പ്രാബല്യത്തില്‍ വരും.
ഭക്ഷ്യവസ്തു മായംചേര്‍ക്കല്‍ ചട്ടപ്രകാരം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും. ശീതളപാനീയങ്ങളില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.












Click it and Unblock the Notifications