മുംബൈയില്‍ സുരക്ഷ ശക്തം
മുംബൈ: വിനായക ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി ഗണേശ പ്രതിമകള്‍ വെള്ളത്തിലൊഴുക്കുന്ന ചടങ്ങ് സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച തുടങ്ങുന്നതിനോട് അനുബന്ധിച്ച് മുംബൈയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.
മുപ്പതിനായിരത്തോളം പൊലീസുകാരെ മുംബൈ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, എന്‍ സി സി ഭടന്മാരും സുരക്ഷ ശക്തമാക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
അതിനിടെ മുംബൈ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റിലായ മൂന്ന് പേര്‍ക്കെതിരെ ടാഡ പ്രകാരം കേസെടുത്തു. ഇന്ത്യാ ഗേറ്റിന് മുന്നില്‍ ബോംബ് വച്ചതുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് ശനിയാഴ്ച മുംബൈ പൊലീസം അറസ്റ് ചെയ്തത്.












Click it and Unblock the Notifications