നിബന്ധന പാലിച്ചാല്‍ കൂടുതല്‍ കോളജുകള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാശ്രയ കോളജുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായി വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സപ്തംബര്‍ ഒന്നാം തീയതി പോത്തന്‍കോട് കരുണാകരഗുരുവിന്റെ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അക്രമം പെരുകുന്ന സമൂഹത്തില്‍ ശാന്തിയും സമാധാനവും കൈവരുത്തുകയാണ് ആധ്യാത്മിക നേതാക്കള്‍ ചെയ്യുന്നതെന്ന് ആന്റണി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. ശങ്കരന്‍ അധ്യക്ഷ വഹിച്ചു. വര്‍ക്കല രാധാകൃഷ്ണന്‍, എം. എ. വാഹിദ് എം പി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications