Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഷീര്‍: അന്വേഷണം എങ്ങുമെത്തിയില്ല

തിരുവനന്തപുരം: ആലുവ സ്വദേശിയായ സി. എം. എം. ബഷീറിന് മുംബൈ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും കേരള പൊലീസിന്റെ ഭാഗത്തു നിന്ന് ഇതുവരെ കാര്യമായ അന്വേഷണമുണ്ടായിട്ടില്ലെന്ന് ആരോപണമുയരുന്നു.

ബഷീറിന് മുംബൈ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് മുംബൈ പൊലീസും ഇന്റലിജന്‍സ് ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്. ബഷീറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മുംബൈ പൊലീസ് കേരളത്തിലെ ആഭ്യന്തര വകുപ്പിന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ബഷീറിന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യുകയും താത്കാലിക അന്വേഷണം നടത്തുകയും ചെയ്യുക മാത്രമേ കേരള പൊലീസ് ചെയ്തിട്ടുള്ളൂ.

ബഷീറിന്റെ വീടും അയാളുടെ അടുത്ത ബന്ധുക്കളുടെയും പ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നുവെങ്കില്‍ മുംബൈ സ്ഫോടനം ആസൂത്രണം ചെയ്യുന്നതിന് മുമ്പെ ബഷീറിനെ അറസ്റ് ചെയ്യാമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ ഏകോപനമില്ലായ്മയും ഇക്കാര്യത്തില്‍ പ്രശ്നമായി.

ആലുവക്കടുത്തുള്ള കപ്രശേരി സ്വദേശിയാണ് ബഷീറെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ആലുവ യുസി കോളജിലെ വിദ്യാര്‍ഥിയായിരുന്ന ബഷീര്‍ പിന്നീട് ചാലക്കുടി എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് കോളജില്‍ ചേര്‍ന്നു. കോളജില്‍ പഠിക്കുന്ന കാലത്തു തന്നെ ബഷീറിന് സിമിയുമായി അടുത്ത ബന്ധമുണ്ടായിരുന്നത്രെ.

സിമി പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ കശ്മീര്‍ പച്ചനിറത്തില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ ബഷീറിനെ നിരീക്ഷിച്ചുവരികയായിരുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയ്റോനോട്ടിക്കല്‍ എഞ്ചിനീയറായി ബഷീര്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. 1993ലെ മുംബൈ സ്ഫോടനങ്ങളുമായും ബഷീറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ബഷീര്‍ പലതവണ ആലുവ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അയാളെ പിടികൂടാനുള്ള പൊലീസ് ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+