കാസര്‍കോട് കളക്ടറേറ്റില്‍ വ്യാജ ബോംബ് ഭീഷണി
കാസര്‍കോട്: സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച കാസര്‍കോട് കളക്ടറേറ്റില്‍ വ്യാജ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തി. പുതിയ കളക്ടര്‍ നിയാസ് ആലം തിങ്കളാഴ്ച ചാര്‍ജ് ഏറ്റെടുക്കാനിരിക്കെയാണ് ബോംബ് ഭീഷണിയുണ്ടായത്.
കളക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് പരിഭ്രാന്തിക്കിടയാക്കിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഫോണ്‍ സന്ദേശം വന്നത്. തുടര്‍ന്ന് ജീവനക്കാരെ കളക്ടറേറ്റില്‍ നിന്ന് ഒഴിപ്പിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.
കഴിഞ്ഞ ദിവസം കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ്സ്റാന്റില്‍ ഒരു ബസില്‍ ബോംബ് കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications