പാലക്കാട് നഗരസഭ യുഡിഎഫിന് നഷ്ടമായി
പാലക്കാട്: എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് പാലക്കാട് നഗരസഭയുടെ ഭരണം യു ഡി എഫിന് നഷ്ടമായി. നഗരസഭ ചെയര്‍പേഴ്സണ്‍ രമണിഭായി പുറത്താക്കപ്പെട്ടു.
പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ മുസ്ലിം ലീഗും ബി ജെ പിയും പിന്തുണച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
32 വോട്ടിനാണ് പ്രമേയം പാസായത്. 50 അംഗങ്ങളുള്ള പാലക്കാട് നഗരസഭയില്‍ എല്‍ ഡി എഫിന് 17ഉം കോണ്‍ഗ്രസിന് 16ഉം മുസ്ലിം ലീഗിന് അഞ്ചും ബി ജെ പിക്ക് എട്ടും അംഗങ്ങളാണുള്ളത്.












Click it and Unblock the Notifications