കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സ് ബ്രോണ്‍സണ്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രമുഖ ഹോളിവുഡ് ചലച്ചിത്രതാരം ചാള്‍സ് ബ്രോണ്‍സണ്‍ (81) അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം.

1974ലെ ഡെത്ത് വിഷ് ഉള്‍പ്പെടെ അറുപതിലേറെ ചിത്രങ്ങളിലാണ് ചാള്‍സ് ബ്രോണ്‍സണ്‍ അഭിനയിച്ചത്. ബ്രോണ്‍സന്റെ പരുക്കന്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

1972ല്‍ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് താരം എന്ന് ബ്രോണ്‍സണെ വിശേഷിപ്പിച്ചു. 1979ല്‍ സിനിമാ വ്യവസായത്തിലെ ഏറ്റവും ഉന്നതനായ അന്താരാഷ്ട്ര താരം എന്ന നിലയില്‍ അദ്ദേഹത്തിന് സുവര്‍ണതാര പുരസ്കാരം ലഭിച്ചു.

മാഗ്നിഫിഷ്യന്റ് സെവന്‍ (1960), ദി ഗ്രേറ്റ് എസ്കേപ്പ് (1963), ഡേര്‍ട്ടി ഡസന്‍ (1967) എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ പുകഴ്ത്തപ്പെട്ടിരുന്നു. മിസ്റര്‍ മജസ്റിക് (1974) പോലുള്ള അവസാന ചിത്രങ്ങളിലും മികച്ച അഭിനയപാടവമാണ് അദ്ദേഹം കാഴ്ചവച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X