മുംബൈ സ്ഫോടനം: ബാംഗ്ലൂരിലും ഒരാള്‍ പിടിയില്‍
ബാംഗ്ലൂര്‍: മുംബൈയില്‍ നടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മുപ്പതുകാരനെ ബാംഗ്ലൂര്‍ പൊലീസ് ചോദ്യം ചെയ്തു വരുന്നു.
ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അഹമ്മദാബാദ് സ്വദേശിയായ മുഹമ്മദ് ഫഹിമിനെ സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച പൊലീസ് പിടികൂടിയത്. ദുബായിലേക്കുള്ള വിമാനത്തില്‍ പോകാനായി ആഗസ്ത് 31നാണ് മുംബൈയില്‍ നിന്ന് മുഹമ്മദ് ഫഹിം ബാംഗ്ലൂരിലെത്തിയത്.
ഫഹിമിനെ തിരഞ്ഞുവരികയാണെന്ന് മുംബൈ പൊലീസില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബാംഗ്ലൂര്‍ പൊലീസ് ഫഹിമിനെ അറസ്റ് ചെയ്തത്. ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് ഫഹിം. മുംബൈയില്‍ നിന്ന് ദുബായിലേക്ക് പോവുന്നതിനായി ടിക്കറ്റ് ലഭിക്കാത്തതിനാലാണ് ബാംഗ്ലൂരിലേക്ക് വന്നതെന്നാണ് ഫഹിം പൊലീസിനോട് പറഞ്ഞത്.
മുംബൈ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം നാല് പേരെ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications