കശ്മീരില്‍ തീവ്രവാദി അക്രമം വിഫലമാക്കി
ശ്രീനഗറില്‍: ജമ്മുകശ്മീര്‍ തലസ്ഥാനായ ശ്രീനഗറിന് സമീപമുള്ള നിഷാദ് ബാഗിലെ സൈനിക ക്യാമ്പ് ആക്രമിക്കാനുള്ള തീവ്രവാദികളുടെ ശ്രമം അതിര്‍ത്തി സുരക്ഷാ സേന വിഫലമാക്കി.
സപ്തംബര്‍ രണ്ട് ചൊവാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ക്യാമ്പിലേക്ക് കടക്കാനുള്ള രണ്ട് തീവ്രവാദികളുടെ നീക്കം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സൈനികര്‍ അവരെ ആക്രമിക്കുകയായിരുന്നു.
തീവ്രവാദികളില്‍ ഒരാളെ സൈനികര്‍ കൊന്നു. മറ്റേയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. ജയിഷ്-ഇ-മുഹമ്മദാണ് ആക്രമണശ്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.
തങ്ങളുടെ നേതാവ് ഗാസി ബാബയെ കൊന്നതിനെ തുടര്‍ന്ന് സുരക്ഷാ സൈനികര്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണം നടത്തുമെന്ന് ജയിഷ്-ഇ-മുഹമ്മദ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ കാസിഗുണ്ടിന് സമീപം ചൊവാഴ്ച രാവിലെ സ്ഫോടനമുണ്ടായി. സ്ഫോടകവസ്തു നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടയില്‍ ബോബ് നിര്‍വീര്യ സ്ക്വാഡിലെ ഒരു പൊലീസുകാരന്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications