കല്യാണ്‍സിംഗിന് ജാമ്യമില്ലാ വാറന്റ്
ദില്ലി: അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്ത കേസ് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മിഷന്‍ ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
കമ്മിഷന് മുന്നില്‍ സാക്ഷിയെന്ന നിലയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.
സപ്തംബര്‍ രണ്ട് ചൊവാഴ്ച കല്യാണ്‍സിംഗ് കമ്മിഷന് മുന്നില്‍ ഹാജരാവേണ്ടതായിരുന്നു. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയസാഹചര്യം മാറിയ പശ്ചാത്തലത്തില്‍ തന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്നതിനാല്‍ ചൊവാഴ്ചത്തെ വാദം കേള്‍ക്കല്‍ മാറ്റിവയ്കണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍സിംഗ് കമ്മിഷന് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു.
സപ്തംബര്‍ 23, 24 തീയതികളില്‍ ഹാജരാവാന്‍ കമ്മിഷന്‍ കല്യാണ്‍സിംഗിന് നിര്‍ദേശം നല്‍കി.












Click it and Unblock the Notifications