കശ്മീരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ഭീകരര്‍ കൊന്നു
ജമ്മു: ജമ്മു കശ്മീരിലെ ദോദ ജില്ലയിലെ ചമല്‍വസ് ഗ്രാമത്തില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ തീവ്രവാദികള്‍ കൊന്നു.
സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച രാത്രി ഖാദിം ഹുസൈന്റെ വീട്ടിലെത്തിയ ഭീകരര്‍ കുടുംബാംഗങ്ങളെ തോക്കിന്റെ പിന്‍ഭാഗം കൊണ്ട് കുത്തിയതിനും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് മുറിവേല്പച്ചതിനും ശേഷമാണ് കൊന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു.
ഖാദിം ഹുസൈന്‍, റഫിഖ് അഹമ്മദ്, ഫറൂഖ് അഹമ്മദ്, റഫിഖ്, ഫാത്തിമ എന്നിവരാണ് മരിച്ചത്. കൊലക്ക് ശേഷം തീവ്രവാദികള്‍ ഓടിപ്പോയി.
ഗ്രാമത്തിലേക്ക് മടങ്ങിവരരുതെന്ന തീവ്രവാദികളുടെ വിലക്ക് ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൂട്ടക്കൊലയെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications