മുലായം സപ്തം. എട്ടിന് വിശ്വാസവോട്ട് തേടും
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് സപ്തംബര്‍ എട്ടിന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും.
14 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് മുലായംസിംഗിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സപ്തംബര്‍ എട്ടിന് മുലായം വിശ്വാസവോട്ട് തേടിയ ശേഷം നിയമസഭ സപ്തംബര്‍ 15 വരെ പിരിയും.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം മന്ത്രിസഭ വിപുലീകരിക്കുമെന്ന് മുലായം അറിയിച്ചു. എല്ലാ സഖ്യകക്ഷികളോടും മുന്നണിയില്‍ ചേരാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂരിപക്ഷം തെളിയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ലെന്ന് മുലായം പറഞ്ഞു.












Click it and Unblock the Notifications