ഒറീസയില്‍ വെള്ളപ്പൊക്കം: മരണം 16 ആയി
ഭുവനേശ്വര്‍: മഹാനദിയിലുണ്ടായ വെള്ളപ്പൊക്കം മൂലം ഒറീസയില്‍ മരിച്ചവരുടെ എണ്ണം 16 ആയി.
സപ്തംബര്‍ രണ്ട് ചൊവാഴ്ച രണ്ട് പേര്‍ കൂടി വെള്ളപ്പൊക്കത്തില്‍ പെട്ട് കാണാതായി. ബാലനഗര്‍ ജില്ലയില്‍ ആറ് പേരും കട്ടക്ക്, കേന്ദ്രപര ജില്ലകളില്‍ മൂന്ന് പേര്‍ വീതവും കുര്‍ദ, ജഗത്സിംഗ്പുര്‍, ബാര്‍ഗഡ്, സോണ്‍പൂര്‍ ജില്ലകളില്‍ ഓരോ ആളും മരിച്ചു.
കനത്ത വെള്ളപ്പൊക്കം പടിഞ്ഞാറന്‍ ഒറീസയില്‍ നാശം വിതച്ചിരിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.












Click it and Unblock the Notifications