സംഘടിത ഭീകരാക്രമണത്തിന് പദ്ധതി
ദില്ലി: തീവ്രവാദി സംഘടനകളായ ലഷ്കാര്‍-ഇ-തോയിബയും ജയിഷ്-ഇ-മുഹമ്മദും ചേര്‍ന്ന് പ്രധാന കേന്ദ്രങ്ങളില്‍ ആക്രണം നടത്താന്‍ ആസൂത്രണം ചെയ്യുന്നതായി അതിര്‍ത്തി സുരക്ഷാ സേനക്ക് വിവരം ലഭിച്ചു.
ഇന്ത്യാ ഗേറ്റില്‍ സംഭവിച്ചതു പോലുള്ള സ്ഫോടനങ്ങള്‍ ദില്ലയിലും നടത്താന്‍ ഭീകര സംഘടനകള്‍ക്ക് പദ്ധതിയുണ്ടെന്നും വിവരമുണ്ട്. ജനവരിയില്‍ തന്നെ ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്നും തങ്ങള്‍ അതീവ ജാഗ്രത പാലിച്ചുവരികയാണെന്നും ദില്ലി പൊലീസ് അധികൃതര്‍ പറഞ്ഞു.
അതിനിടെ ഗുജറാത്ത് കലാപത്തിന് ശേഷം ഒട്ടേറെ ഗുജറാത്തി യുവാക്കള്‍ പാക് അധീന കശ്മീരിലേക്ക് കടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായി അതിര്‍ത്തി സുരക്ഷാ സേന അധികൃതര്‍ വ്യക്തമാക്കി. പരിശീലത്തിനായാണ് ഇവര്‍ പാക് അധീന കശ്മീരിലേക്ക് കടന്നതെന്ന് ബി എസ് എഫ് ഐ ജി വിജയ് രാമന്‍ പറഞ്ഞു.
മുംബൈ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റിലായ അര്‍ഷദ് സൂറത്ത് സ്വദേശിയാണെന്ന് പറയപ്പെടുന്നു. അതേ സമയം സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റിലായവരില്‍ ഗുജറാത്തി മുസ്ലിങ്ങളില്ലെന്ന് മുംബൈ പൊലീസ് അധികൃതര്‍ പറഞ്ഞു. പാക് തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള പ്രാദേശിക മുംബൈ ഗ്രൂപ്പാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications