തൊഗാഡിയയെ യുപിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വി എച്ച് പി ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയയെ ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്നതിന് അനുവദിച്ചു.
തൊഗാഡിയ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ വിധി പറഞ്ഞുകൊണ്ടാണ് തൊഗാഡിയക്ക് ഗാസിയാബാദ് ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കോടതി വിധിയെ തുടര്‍ന്ന് തൊഗാഡിയ സപ്തംബര്‍ രണ്ട് ചൊവാഴ്ച ഗാസിയാബാദിലെ ഹപൂറിലേക്ക് തിരിച്ചു.
തൊഗാഡിയ ഹപൂറില്‍ ത്രിശൂലം വിതരണം ചെയ്യില്ലെന്ന് തൊഗാഡിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയത്.
ചൊവാഴ്ച രാവിലെ ഉത്തര്‍പ്രദേശ് പൊലീസ് തൊഗാഡിയ ഗാസിയാബാദിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.












Click it and Unblock the Notifications