തൊഗാഡിയയെ യുപിയില്‍ തടഞ്ഞു
ഗാസിയാബാദ്: വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയയെ സപ്തംബര്‍ രണ്ട് ചൊവാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഹാപുറില്‍ ത്രിശൂലങ്ങള്‍ വിതരണം ചെയ്യാനായാണ് തൊഗാഡിയ ഗാസിയാബാദ് ജില്ലയില്‍ പ്രവേശിക്കാനൊരുങ്ങിയത്.
തൊഗാഡിയയെ അധികൃതര്‍ ദില്ലിയിലേക്ക് തിരിച്ചയച്ചു. ചൊവാഴ്ച രാവിലെ 8.30ഓടെ പാര്‍ട്ടി പ്രവര്ത്തകരോടൊത്താണ് തൊഗാഡിയ ഗാസിയാബാദ് ജില്ലയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങിയത്.
നേരത്തെ തൊഗാഡിയ ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ ജില്ലകളില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധനം ലംഘിക്കുകയാണെങ്കില്‍ തൊഗാഡിയയെ അറസ്റ് ചെയ്യാനും ഉത്തരവുണ്ടായിരുന്നു. തൊഗാഡിയ ഗാസിയാബാദ് ജില്ലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഗാസിയാബാദിന്റെ എല്ലാ അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും പൊലീസിനെ നിയോഗിച്ചിരുന്നു.
ഉത്തര്‍ പ്രദേശ് പൊലീസ് പിന്നീട് തൊഗാഡിയെയെ ദില്ലയിലെ വി എച്ച് പി ഓഫീസിലെത്തിച്ചു.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ താന്‍ അഹമ്മദാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് തൊഗാഡിയ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications