സ്ഥാനാര്‍ഥി നിര്‍ണയം: കോണ്‍ഗ്രസില്‍ പോര്
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ പോര് മുറുകി. തങ്ങള്‍ നിര്‍ദേശിച്ച പേരുകള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പും എ ഗ്രൂപ്പും കച്ചകെട്ട ഇറങ്ങിയതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലായത്.
തങ്ങള്‍ നിര്‍ദേശിച്ച എം. ഒ. ജോണിനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് രംഗത്തിറങ്ങിയതോടൊണ് ഗ്രൂപ്പ് പോര് സ്ഥാനാര്‍ഥി നിര്‍ണയത്തെയും പ്രതിസന്ധിയിലാക്കിയത്.
അതിനിടെ ഇതുവരെ പാനലില്‍ ഇല്ലാതിരുന്ന ടി. ജെ. വിനോദിന്റെ പേരും ഐ ഗ്രൂപ്പ് നിര്‍ദേശിച്ചു. നേരത്തെ ലിനോ ജേക്കബിന്റെ പേരായിരുന്നു ഐ ഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നത്.
ആലുവ മുനിസിപ്പില്‍ ചെയര്‍മാനായ എം. ഒ. ജോണിനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് എ. കെ. ആന്റണി വാശിപിടിക്കുന്നതായി കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
മുരളിയാണ് വിനോദിന്റെ പേര് നിര്‍ദേശിച്ചത്. കെ പി സി സി പ്രസിഡന്റും മുഖ്യമന്ത്രിയും ചേര്‍ന്ന് ഒരു പേര് നല്‍കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുരളി വിനോദിന്റെ പേര് നിര്‍ദേശിച്ചത്.












Click it and Unblock the Notifications