Get Updates
Get notified of breaking news, exclusive insights, and must-see stories!

പെപ്സിയെയും സിഎസ്ഇയെയും കക്ഷിചേര്‍ത്തു

കൊച്ചി: ഹൈക്കോടതിക്ക് മുന്നിലിരിക്കുന്ന ഒരു റിട്ട് ഹര്‍ജിയില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിനെയും (സി എസ് ഇ) പെപ്സികോ ഇന്ത്യാ ഹോള്‍ഡിംഗ്സിനെയും കക്ഷിചേര്‍ത്തു.

പെപ്സിയെയും സി എസ് ഇയെയും കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം. ആര്‍. അജയന്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ജസ്റിസ് പി. ആര്‍. രാമന്‍ സി എസ് ഇക്കും പെപ്സിക്കും നോട്ടീസ് അയച്ചു.

കൊക്ക കോള നിര്‍മിക്കുന്ന ശീതളപാനീയങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 1999ലാണ് അജയന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. ശീതളപാനീയങ്ങളുടെ ഉപഭോഗം മൂലം ഒട്ടേറെ വിദ്യാര്‍ഥികള്‍ ബല്‍ജിയത്തിലും ഫ്രാന്‍സിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

അജയന്‍ നല്‍കിയ ഇടക്കാല അപേക്ഷയില്‍ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് വിപണിയില്‍ ലഭിക്കുന്ന ശീതളപാനീയങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+