എസ്.കൃഷ്ണകുമാര്‍ കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവച്ചു. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍തിയായി മത്സരിക്കുമെന്ന് കൃഷ്്ണകുമാര്‍ അറിയിച്ചു.
കോണ്‍ഗ്രസ് രാഷ്ട്രീയം ഗ്രൂപ്പ് കളിയില്‍ ഒതുങ്ങിയിരിക്കുകയാണെന്നും കഴിവുള്ളവന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് അറിയിക്കുന്ന കത്ത് സോണിയാഗാന്ധിക്ക് അയച്ചിട്ടുണ്ട്.
ഒരു ജാതിയുടെയും സ്ഥാനാര്‍ഥിയായല്ല, വികസനത്തിന്റെ സ്ഥാനാര്‍ഥിയായാരിക്കും താന്‍ എറണാകുളം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അഞ്ച് വര്‍ഷം എറണാകുളം ജില്ലാ കളക്ടറായിരുന്ന തന്നെ അവിടുത്തെ ജനങ്ങള്‍ക്ക് അടുത്തറിയാം- കൃഷ്ണകുമാര്‍ പറഞ്ഞു.
1980ല്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച കൃഷ്ണകുമാര്‍ കരുണാകരന്റെ വിശ്വസ്തനെന്ന നിലയിലാണ് രാഷ്ട്രീയത്തില്‍ തുടക്കമിടുന്നത്. 1984ല്‍ കൊല്ലം ലോകസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച കൃഷ്ണകുമാര്‍ രാജീവ്ഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായി.
1996ല്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടതോടെ കൃഷ്ണകുമാറിന്റെ രാഷ്ട്രീയ ജീവിതം മിക്കവാറും അവസാനിക്കുകയായിരുന്നു. കൃഷ്ണകുമാറിനെതിരെയും ഭാര്യ ഉഷയ്ക്കെതിരെയും കേന്ദ്ര റവന്യു വകുപ്പ് ചില കേസുകള്‍ രജിസ്റര്‍ ചെയ്തിരുന്നു. ഉഷയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ് ചെയ്യുകയും കുറച്ചുകാലം ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications