Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ. വി. തോമസിനെതിരായ കേസ് ലിനോ പിന്‍വലിച്ചു

കൊച്ചി: മന്ത്രി കെ. വി. തോമസിനെതിരായ അപകീര്‍ത്തി കേസ് ഡി സി സി ജനറല്‍ സെക്രട്ടറി ലിനോ ജേക്കബ് പിന്‍വലിച്ചു.

കേസ് പിന്‍വലിക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. കെ. കുട്ടിക്കൃഷ്ണന്‍ ലിനോയെ അനുവദിച്ചു. 1998ലെ എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ലിനോ ജേക്കബിനെതിരെ കെ. വി. തോമസ് അപകീര്‍ത്തികരമായ നോട്ടീസ് അച്ചടിച്ചു പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കോടതിയില്‍ കേസ് നല്‍കിയിരുന്നത്.

ജോര്‍ജ് ഈഡന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളം നിയമസഭാ മണ്ഡലത്തില്‍ 1998ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പില്‍ ലിനോയായിരുന്നു ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

അന്ന് ഡി സി സി പ്രസിഡന്റായിരുന്ന കെ. വി. തോമസിന് സ്ഥാനാര്‍ഥിയാവാന്‍ മോഹമുണ്ടായിരുന്നുവെന്നാണ് ലിനോ പറയുന്നത്. എതിര്‍സ്ഥാനാര്‍ഥിയായ ഡോ. സെബാസ്റ്യന്‍ പോളിനെയും ലിനോയും താരതമ്യം ചെയ്യുന്ന നോട്ടീസായിരുന്നത്രെ പ്രചരിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+