താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ 14 താലൂക്ക് ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഒട്ടേറെ രേഖകളും കണക്കില്‍ പെടാത്ത 75,500 രൂപയും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ അന്നപൂര്‍ണയെന്ന പേരില്‍ വിജിലന്‍സ് ഡി ഐ ജി ശ്രീലേഖയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഓഫീസ് സമയം തുടങ്ങി രണ്ട് മണിക്കൂറിനുള്ളിലാണ് റെയ്ഡ് നടന്നത്. 13 ജില്ലകളിലെ ഓരോ താലൂക്ക് സപ്ലൈ ഓഫീസുകളിലും കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിലുമാണ് റെയ്ഡ് നടന്നത്.
21 ജീവനക്കാരില്‍ നിന്നായാണ് 75,500 രൂപ പിടിച്ചെടുത്തത്. റേഷന്‍ കാര്‍ഡ് അപേക്ഷകളില്‍ അഴിമതിയുണ്ടെന്ന് റെയ്ഡ് നടത്തിയ സംഘം കണ്ടെത്തി. നടപടിയെടുക്കാതെ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് അപേക്ഷകളാണ് കണ്ടെത്തിയത്.












Click it and Unblock the Notifications