വിശ്വനാഥമേനോന് സ്വതന്ത്ര സ്ഥാനാര്‍ഥി
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ സി പി എം നേതാവ് വി. വിശ്വനാഥമേനോന് മത്സരിക്കും. ബി ജെ പി വിശ്വനാഥ മേനോനെ പിന്തുണച്ചേക്കുമെന്നാണ് അറിയുന്നത്.
വിശ്വനാഥ മേനോന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വി. ബി. ചെറിയാനാണ് സപ്തംബര്‍ രണ്ട് ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇ.എം.എസ്-എ. കെ. ജി. പഠനകേന്ദ്രം അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന് വി. ബി. ചെറിയാന് പറഞ്ഞു.
ബി ജെ പി പിന്തുണ വിശ്വനാഥ മേനോന് പിന്തുണ വാഗ്ദാനം ചെയ്യുകയാണെങ്കില്‍ സ്വീകരിക്കും. വി. പി. സിംഗ് സര്‍ക്കാരിനെ ബി ജെ പിക്കൊപ്പം സി പി എമ്മും പിന്തുണച്ച ഇ. എം. എസിന്റെ നയമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. എന്നാല്‍ തിരഞ്ഞടുപ്പ് പ്രചാരണത്തില്‍ ബി ജെ പിയുമായി സഹകരിക്കില്ല- ചെറിയാന് വ്യക്തമാക്കി.
അതിനിടെ ബി ജെ പി വിശ്വനാഥ മേനോനെ പിന്തുണച്ചേക്കുമെന്നാണ് അറിയുന്നത്. ചൊവാഴ്ച ചേരുന്ന ബി ജെ പി സംസ്ഥാന സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും.
കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാനുള്ള സി പി എം നയത്തോട് യോജിപ്പില്ലാത്തതുകൊണ്ടാണ് സി പി എമ്മിനെതിരെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്ന് വിശ്വനാഥ മേനോന് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടെ പിന്തുണയും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കും.
87ലെ
നായനാര്‍
സര്‍ക്കാരില്‍
ധനകാര്യമന്ത്രിയായിരുന്ന
വിശ്വനാഥ
മേനോന്
എറണാകുളം
എം
പിയുമായിട്ടുണ്ട്.
കുറച്ചുകാലമായി
സി
പി
എം
നേതൃത്വവുമായി
അദ്ദേഹം
സ്വരചേര്‍ച്ചയിലല്ല.