സത്യം ഇന്‍ഫോവേ കേരളത്തിലേക്ക്
കൊച്ചി: സത്യം ഇന്‍ഫോ വേ കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
സപ്തംബര്‍ മൂന്ന് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
10 മുതല്‍ 15 കോടി വരെ കേരളത്തില്‍ നിക്ഷേപം നടത്താമെന്നാണ് സത്യം ഇന്‍ഫോ വേ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ ഐ ടി പാര്‍ക്കില്‍ നെറ്റ്വര്‍ക്കിംഗ് ഓപ്പറേറ്റിംഗ് സിസ്റം ആരംഭിക്കുകയാണ് സത്യം ഇന്‍ഫോ വേ ചെയ്യുന്നത്- മന്ത്രി അറിയിച്ചു.
ഇന്‍ഫോസിസ് ഇതിനകം കേരളത്തില്‍ നാമമാത്രമായ തോതില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇന്‍ഫോസിസിന് ശേഷം കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്തെ വലിയ കമ്പനികളിലൊന്നായ സത്യം ഇന്‍ഫോവേയുടെ വരവ് ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തിക്കഴിഞ്ഞു.












Click it and Unblock the Notifications