കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബയോ2004 : 150 കമ്പനികള്‍ പങ്കെടുക്കും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബയോടെക്നോളജിയെ ആധാരമാക്കി നടക്കുന്ന ബയോ2004 മേളയില്‍ 150 കമ്പനികള്‍ പങ്കെടുക്കും. 30 രാജ്യങ്ങളില്‍ നിന്നാണ് ഇത്രയും കമ്പനികള്‍ എത്തുന്നത്.

ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുന്ന സമ്മേളനം സംഘടിപ്പിയ്ക്കുന്നത് കര്‍ണ്ണാടകാസ് വിഷന്‍ ഗ്രൂപ്പാണ്. ഒമ്പത് സംസ്ഥാനങ്ങള്‍ ഈ മേളയില്‍ പങ്കെടുക്കാമെന്നറിയിച്ചിട്ടുണ്ടെന്ന് കര്‍ണ്ണാടക ബയോ ടെക്നോളജി ഡയറക്ടര്‍ ജാവൈദ് അഖ്തര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

500 ഓളം പ്രതിനിധികള്‍ സമ്മേളനത്തിനെത്തും. കഴിഞ്ഞ ഒരു വര്‍ഷമായി ബാംഗ്ലൂരില്‍ ബയോടെക് രംഗത്ത് നിശ്ശബ്ദമായ ഒരു വിപ്ലവം നടന്നുവരികയാണെന്ന് വിഷന്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ പറഞ്ഞു. വിപ്രോ, ഇന്‍ഫോസിസ്, ക്ഷേമ, സിഡിസി-ലിനക്സ്, സ്ട്രാന്റ് ജെനോമിക്സ് എന്നീ കമ്പനികള്‍ ബയോഇന്‍ഫര്‍മാറ്റിക്സിലേക്ക് കൂടി തിരിയുകയാണെന്നും കിരണ്‍ മജുംദാര്‍ ഷാ ചൂണ്ടിക്കാട്ടി.

ശരീരത്തില്‍ നാടവിരയെ കണ്ടെത്താന്‍ ഈയിടെ ബാംഗ്ലൂരിലെ എക്സൈറ്റന്‍ എന്ന കമ്പനി ഒരു കിറ്റ് വികസിപ്പിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര വിപണിയെ ലാക്കാക്കിയാണ് ഈ കിറ്റ് ഇറക്കിയത്. ഒരു പക്ഷെ ഈയിടെ ടെന്നീസ് താരം ലിയാണ്ടര്‍ പേസിന്റെ ശരീരത്തിലെ നാടവിരയെ കണ്ടെത്താന്‍ കഴിഞ്ഞത് ഈ കിറ്റിന്റെ സഹായത്തോടെയായിരുന്നെന്നും കിരണ്‍ മജുംദാര്‍ പറഞ്ഞു.

എക്സൈറ്റണ്‍ ഈയിടെ എച്ച്ഐവി എയ്ഡ്സ്, ഹെപ്പാറ്റിറ്റിസ് എന്നിവ തിരിച്ചറിയാനും കിറ്റുകള്‍ ഇറക്കിയിട്ടുണ്ടെന്നും കിരണ്‍ മജുംദാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X