ആറളം ഫാം കേന്ദ്രം കേരളത്തിന് വിട്ടുകൊടുക്കും
ദില്ലി: ആദിവാസികള്‍ക്ക് വിതരണം നല്‍കുന്നതിനായി ആറളം ഫാം വിട്ടുതരണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
സപ്തംബര്‍ രണ്ട് ചൊവാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം 3060 ഹെക്ടര്‍ വരുന്ന ആറളം ഫാം സംസ്ഥാന സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ഇതിന്റെ വിലയായി 42.09 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കണം.
ഫാമിന്റെ പകുതി ഭാഗം ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നും ബാക്കി ഭാഗം ഫാമായി നിലനിര്‍ത്തണമെന്നുമാണ് നിബന്ധന.
സംസ്ഥാന സര്‍ക്കാര്‍ ഏറെ കാലമായി കേന്ദ്രത്തോട് ആറളം ഫാം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുവരികയാണ്.












Click it and Unblock the Notifications