മുംബൈ സ്ഫോടനം: ബഷീറിന് ബന്ധമില്ല
തിരുവനന്തപുരം: ആലുവ സ്വദേശിയായ ബഷീറിന് മുംബൈയില്‍ കഴിഞ്ഞ മാസം നടന്ന സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഡി ജി പി ഹോര്‍മിസ് തരകന്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ഡി ജി പി. സംസ്ഥാന പൊലീസ് കേന്ദ്ര ഇന്റലിജന്‍സുമായി ഇതുസംബന്ധിച്ച് ബന്ധപ്പെട്ടു വരുന്നുണ്ടെന്ന് ഡി ജി പി വ്യക്തമാക്കി.
മലപ്പുറത്ത് ഒട്ടേറെ പേര്‍ക്ക് തീവ്രവാദ പരിശീലനം നല്‍കുന്നതില്‍ ബഷീര്‍ പങ്കെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. തീവ്രവാദ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണ് കേരളത്തിലെ സ്ഥിതി.
ആദ്യത്തെ തീരദേശ പൊലീസ് സേന കേരളത്തില്‍ സ്ഥാപിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുള്ളതായി ഡി ജി പി പറഞ്ഞു. ദില്ലിയില്‍ തീരദേശ സുരക്ഷാ കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം.












Click it and Unblock the Notifications