വിശ്വനാഥമേനോന് ബിജെപി പിന്തുണ
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സി പി എം വിമതരുടെ പിന്തുണയോടെ മത്സരിക്കുന്ന വി. വിശ്വനാഥമേനോന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള സപ്തംബര്‍ മൂന്ന് ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രത്തിലേതു പോലെ കേരളത്തിലും രാഷ്ട്രീയധ്രുവീകരണം നടക്കുന്നതിന്റെ സൂചനയാണ് മാറിവരുന്ന രാഷ്ട്രീയ സാഹചര്യം നല്‍കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
എന്‍ ഡി എയിലെ സഖ്യകക്ഷിയായ ഐ എഫ് ഡി പിയും വിശ്വനാഥമേനോന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബി ജെ പി വിശ്വനാഥ മേനോന് പിന്തുണ പ്രഖ്യാപിച്ചതോടെ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയചിത്രം മാറിയിരിക്കുകയാണ്. സി പി എം വിമതരുടെ സംഘടനയായ ഇ. എം. എസ്-എ. കെ. ജി സാംസ്കാരികകേന്ദ്രത്തിന്റെ പിന്തുണയോടെയാണ് വിശ്വനാഥമേനോന്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications