കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം. ഒ. ജോണ്‍ സ്ഥാനാര്‍ഥിയായേക്കും

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സപ്തംബര്‍ മൂന്ന് ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് എ ഐ സി സി സെക്രട്ടറി അഹമ്മദ് പട്ടേല്‍ അറിയിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനെ ചൊല്ലി ശക്തമായ ചേരിപ്പോരാണ് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്നത്. എം. ഒ. ജോണിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എ. കെ. ആന്റണി രംഗത്തു വന്നതോടെ ഐ ഗ്രൂപ്പിന് സീറ്റ് നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്.

എറണാകുളം മണ്ഡലത്തിലെ സ്ഥിതിഗതികളും ആന്റണിയുടെ പിന്തുണയും കണക്കിലെടുത്ത് എം. ഒ. ജോണിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍. ആദ്യം അയഞ്ഞ നിലപാടെടുത്ത ആന്റണി പിന്നീട് ജോണിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തങ്ങള്‍ നിലനിര്‍ത്തിപോന്ന സീറ്റ് നഷ്ടപ്പെടുമെന്ന സ്ഥിതി ഐ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആന്റണിയുടെ പിടിവാശിയാണ് സീറ്റിന്റെ കാര്യത്തില്‍ സമവായം അസാധ്യമാക്കിയതെന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവന ഐ ഗ്രൂപ്പിന്റെ അതൃപ്തി പ്രകടിപ്പിക്കല്‍ കൂടിയായി.

ഹൈക്കമാന്റിലുള്ള സ്വാധീനം ഉപയോഗിച്ച് തങ്ങളെ ഒറ്റപ്പെടുത്തുന്നുവെന്ന പരാതിയാണ് ഐ ഗ്രൂപ്പിന് ഇപ്പോഴുള്ളത്. ഈ പരാതിയും ആശങ്കയും വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്ന് വ്യക്തം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X