കോണ്‍ഗ്രസ് സ്ഥാനാര്‍ഥി: പ്രഖ്യാപനം വൈകും
ദില്ലി: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്തതിനാലാണ് വീണ്ടും ചര്‍ച്ച നടത്തുന്നതെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. കെ പി സി സി പ്രസിഡന്റുമായും എറണാകുളം ഡി സി സി പ്രസിഡന്റുമായും ജില്ലയിലെ എം എല്‍ എമാരുമായും ചര്‍ച്ച നടത്തും.
സപ്തംബര്‍ മൂന്ന് ബുധനാഴ്ച വൈകീട്ടോ വ്യാഴാഴ്ചയോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പട്ടേല്‍ പറഞ്ഞു.
എം. ഒ. ജോണിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടതോടെയാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ പോര് മൂത്തത്. ആന്റണിയുടെ നിലപാടാണ് സമവായം അസാധ്യമാക്കിയതെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും പറഞ്ഞിരുന്നു. ലിനോ ജേക്കബിന്റെയും വിനോദിന്റെയും പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്.












Click it and Unblock the Notifications