മേനോന് ഐഎഫ്ഡിപി പിന്തുണ
കൊച്ചി: സി പി എം വിമതരുടെ പിന്തുണയോടെ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വി. വിശ്വനാഥ മേനോന് ഐഎഫ്ഡിപിയുടെ പിന്തുണ.
ജനങ്ങളില്‍ നിന്നും എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മേനോന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ളയോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ ഐ എഫ് ഡി പി നേതാവ് സ്കറിയാ തോമസ് പറഞ്ഞു.
ബി ജെ പിയും ഐ എഫ് ഡി പിയും ഒറ്റഘടകം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എല്‍ ഡി എഫിലും യു ഡി എഫിലും ഈ ഐക്യമില്ല. കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ഥിയെ പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്കറിയാ തോമസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications