മദനിയുടെ ഹര്‍ജി തള്ളി
ചെന്നൈ: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി തമിഴ്നാട് സര്‍ക്കാരിനെതിരെ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മദനിയെ മറ്റ് ജയിലുകളിലേക്ക് കൊണ്ടുപോകുന്നത് തമിഴ്നാട് സര്‍ക്കാര്‍ ഈയിടെ വിലക്കിയിരുന്നു. ഇതിനെതിരെയാണ് മദനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
മദനിയെ കേരളത്തിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതാണ് തമിഴ്നാട് സര്‍ക്കാര്‍ വിലക്കിയത്. അങ്ങിനെ ചെയ്താല്‍ ചൈന്നൈയില്‍ നടക്കുന്ന കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പര സംബന്ധിച്ച വിചാരണ സ്തംഭിയ്ക്കുമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ വിശദീകരണം മദ്രാസ് ഹൈക്കോടതി ശരിവച്ചു.
കോയമ്പത്തൂര്‍ ജയിലിലേത് പോലുള്ള സുരക്ഷാസന്നാഹങ്ങള്‍ കേരളത്തിലില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications