മന്ത്രി പി. ശങ്കരന് അറസ്റ് വാറന്റ്
കോഴിക്കോട്: ആരോഗ്യമന്ത്രി പി. ശങ്കരനെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. ശശിധരന്‍ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു.
മന്ത്രി ശങ്കരനെ നവംബര്‍ ഒന്നാം തീയതി അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് മജിസ്ട്രേറ്റ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. എട്ട് തവണ വാറന്റ് അയച്ചിട്ടും മന്ത്രി കോടതിയില്‍ ഹാജരാവാത്തിതിനെ തുടര്‍ന്നാണിത്.
2001 ജനവരി 17ന് വയനാട് റോഡിലെ ഡി സി സി ഓഫീസ് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നതാണ് ശങ്കരനെതിരായ കേസ്. കേസിലെ ഒന്നാം പ്രതിയാണ് ശങ്കരന്‍. കേസിലെ 17 പ്രതികളില്‍ 16 പേരും ജാമ്യമെടുത്തിരുന്നു.












Click it and Unblock the Notifications