സെബാസ്റ്യന്‍ പോള്‍ പത്രിക സമര്‍പ്പിച്ചു
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. സെബാസ്റ്യന്‍ പോള്‍ സപ്തംബര്‍ മൂന്ന് ബുധനാഴ്ച രാവിലെ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
കെ. ചന്ദ്രന്‍പിള്ള എം പി, കൊച്ചി മേയര്‍ ദിനേശ്മണി, സരോജിനി ബാലാനന്ദന്‍ തുടങ്ങിയവരോടൊപ്പമാണ് സെബാസ്റ്യന്‍ പോള്‍ പത്രിക നല്‍കാനെത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്.
കാര്‍, ക്ലോക്ക,് ബുക്ക് എന്നീ ചിഹ്നങ്ങളില്‍ ഒന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പത്രിക സമര്‍പ്പിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ.












Click it and Unblock the Notifications