ഇറാഖില്‍ മന്ത്രിസഭ സ്ഥാനമേറ്റു
ബാഗ്ദാദ്: സദ്ദാം ഹുസൈനെ സഖ്യസേന സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭ ഇറാഖില്‍ അധികാരത്തില്‍ വന്നു.
സപ്തംബര്‍ മൂന്ന് ബുധനാഴ്ച ബാഗ്ദാദില്‍ നടന്ന ചടങ്ങിലാണ് മന്ത്രിമാര്‍ അധികാരമേറ്റത്. 24 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മന്ത്രിസഭയിലെ അംഗങ്ങള്‍. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ മന്ത്രിസഭ തുടരും.
എല്ലാ മന്ത്രിമാരും അല്ലാഹുവിന്റെ പേരിലാണ് പ്രതിജ്ഞയെടുത്തത്. എല്ലാവരുടെയും കൈയില്‍ ഖുറാനുണ്ടായിരുന്നു. പുതിയ മന്ത്രിസഭയില്‍ 13 ഷിയാ മുസ്ലിങ്ങളും അഞ്ച് സുന്നി മുസ്ലിങ്ങളും അഞ്ച് കുര്‍ദ് വംശജരും ഒരു തുര്‍ക്കി സ്വദേശിയും ഒരു ക്രൈസ്തവനുമാണുള്ളത്. മന്ത്രിസഭിലെ ക്രൈസ്തവാംഗം സത്യപ്രതിജ്ഞാ വേളയില്‍ ബൈബിള്‍ കയ്യിലേന്തിയിരുന്നു.
മന്ത്രിസഭയിലെ പല അംഗങ്ങളും സാങ്കേതിക കാരണങ്ങളാല്‍ അധികാരമേറ്റില്ല. ഇവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പിന്നീട് നടക്കും. ഇറാഖിലെ ഉന്നത യു എസ് ഉദ്യോഗസ്ഥനായ പോള്‍ ബ്രെമര്‍ ചടങ്ങില്‍ പങ്കെടുത്തു.
സദ്ദാം ഹുസൈനെ പുറത്താക്കിയ യു എസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ അംഗീകാരമുള്ള ഭരണ കൗണ്‍സിലാണ് മന്ത്രിസഭ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പോള്‍ ബ്രെമര്‍ എല്ലാറ്റിന്റെയും മേല്‍നോട്ടം വഹിക്കും.












Click it and Unblock the Notifications