Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ യുഎന്‍ ഇടപെടണം: യുഎസ്

വാഷിംഗ്ടണ്‍: ഇറാഖിന്റെ യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടേണ്ടതില്ലെന്ന നിലപാട് യുഎസ് തിരുത്തുന്നു. പകരം ഐക്യരാഷ്ട്രസഭ ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തിന് കൂടുതലായി ഇടപെടണമെന്നഭ്യര്‍ത്ഥിയ്ക്കുന്ന ഒരു പ്രമേയം തയ്യാറാക്കിയിരിയ്ക്കുകയാണ് യുഎസ്. അടുത്ത ദിവസം നടക്കുന്ന ഐക്യരാഷ്ട്രസഭായോഗത്തില്‍ ഈ പ്രമേയം യുഎസ് അവതരിപ്പിയ്ക്കും.

ഇറാഖില്‍ യുഎസ് പട്ടാളക്കാര്‍ക്ക് നേരെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ യുഎസിനെ കുഴക്കുകയാണ്. ഇതിനകം 120 യുഎസ് പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇത് യുഎസിനകത്തും ബുഷ് ഭരണകൂടത്തിനോട് അസംതൃപ്തി ഉണ്ടാക്കിയിരിക്കുകയാണ്. ഈ അസംതൃപ്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് രാഷ്ട്രങ്ങളിലെ സേനയെക്കൂടി ഇറാഖില്‍ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ വിന്യസിയ്ക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.

പക്ഷെ യുഎസിന്റെ നേതൃത്വത്തില്‍ കീഴില്‍ സേനയെ അയയ്ക്കാന്‍ ജര്‍മ്മനിയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടിയിരിയ്ക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലാണെങ്കില്‍ മാത്രമേ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സൈന്യത്തെ അയയ്ക്കൂ എന്ന നിലപാടിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍.

സപ്തംബര്‍ മൂന്ന് ബുധനാഴ്ചയാണ് യുഎസിന്റെ പ്രമേയം ഐക്യരാഷ്ടസഭയില്‍ ചര്‍ച്ചയ്ക്കെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+