കോണ്‍ഗ്രസ് ജയിക്കും: ആന്റണി
തിരുവനന്തപുരം: എറാണകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് ശക്തമാകും. സിപിഎമ്മിനുള്ളില്‍ വോട്ട് ചോര്‍ച്ചയുണ്ടാവും.- ആന്റണി പറഞ്ഞു.
എനിക്ക് വര്‍ഷങ്ങളായി എറണാകുളത്തെ വോട്ടര്‍മാരെ അറിയാം. 1951ല്‍ പ്രീയൂണിവേഴ്സിറ്റിക്ക് പഠിയ്ക്കാന്‍ വന്നതുമുതല്‍ 1984വരെ വിവിധ ലോഡ്ജുകളില്‍ മാറി മാറി എറണാകുളത്ത് താമസിച്ചിട്ടുണ്ട്. ചേര്‍ത്തലയില്‍ ജീവിച്ചതിനേക്കാള്‍ കൂടുതല്‍ എറണാകുളത്ത് ജീവിച്ചു. - ആന്റണി പറഞ്ഞു.
രാഷ്ട്രീയബന്ധങ്ങള്‍ക്ക് പുറമെ അവിടെ കുറെ സുഹൃത്തുക്കളും പരിചയക്കാരുമുണ്ട്. അങ്ങിനെയുള്ളവരോട് ആരാണ് ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെന്ന് ചോദിച്ചു. അങ്ങിനെ കിട്ടിയ പേര് ഹൈക്കമാന്റിനെ അറിയിച്ചു. അല്ലാതെ നിര്‍ബന്ധം പിടിച്ചിട്ടില്ല. - ആന്റണി പറഞ്ഞു.












Click it and Unblock the Notifications