എം.ഒ. ജോണ്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
ദില്ലി: എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എം.ഒ. ജോണിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍മാനായ ജോണ്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് വിഭാഗക്കാരനാണ്.
സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ഹൈക്കമാന്റ് അവസാനനിമിഷം വരെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലിനോ ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കരുണാകരവിഭാഗവും ജോണിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എ ഗ്രൂപ്പ് വിഭാഗവും അവസാനനിമിഷം വരെ വാശിപിടിച്ചു. ഒടുവില്‍ ജോണിന് നറുക്ക് വീണു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കെപിസിസി പ്രസിഡന്റ് മുരളീധരനെ ഫോണില്‍ വിളിച്ചാണ് ജോണിന്റെ സ്ഥാനാര്‍ത്ഥിത്വകാര്യം അറിയിച്ചത്.












Click it and Unblock the Notifications