ഐ ഗ്രൂപ്പ് തിര. യോഗം ബഹിഷ്കരിച്ചു
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബഹിഷ്കരിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം.ഒ. ജോണിനെ നിശ്ചയിച്ചതിന് ശേഷം ആഗസ്ത് നാല് വ്യാഴാഴ്ച നടന്ന ആദ്യ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചത്. ഹൈക്കമാന്റ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
കെ. കരുണാകരന്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും യോഗത്തില്‍ പങ്കെടുക്കും. പ്രമുഖ യുഡിഎഫ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications