മുഖ്യമന്ത്രി പിടിവാശി കാട്ടി : കരുണാകരന്‍
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആന്റണി പിടിവാശി കാട്ടിയെന്ന് കെ. കരുണാകരന്‍.
എം.ഒ. ജോണിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഹൈക്കമാന്റ് തീരുമാനത്തോട് പ്രതികരിയ്ക്കുകയായിരുന്നു കരുണാകരന്‍. ഈ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തനിയ്ക്ക് ദു:ഖമുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.
ഇനി എം.ഒ. ജോണിനെ വിജയിപ്പിക്കേണ്ട ബാധ്യത ആന്റണിയ്ക്കുണ്ട്. ഞാന്‍ എന്ന ഭാവമാണ് ആന്റണിയുടേത്. ജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയെന്നാണ് അദ്ദേഹം പറയുന്നത്. തല്ക്കാലം താന്‍ പ്രചരണത്തിനില്ല. വിദ്യാഭ്യാസമോ ബിരുദമോ അല്ല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള മാനദണ്ഡമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications